Wednesday, September 29, 2010

സഖാവ്‌

(ഒരു പഴയ പാര്‍ട്ടി പ്രവര്‍ത്തകനും ,എന്റെ സുഹൃത്തുമായ ശ്രീ .ദുരൈ രാജ് അങ്കിളിനു സമര്‍പ്പിക്കുന്നു )
പകല്‍ വെളിച്ചം ചതുരങ്ങള്‍ തീര്‍ത്ത
പള്ളിക്കൂട വരാന്തയില്‍ ,
കൂകിവിളിച്ചുവന്ന കുട്ടിപട്ടാളങ്ങള്‍ക്കൊപ്പം ,
എന്നോട് ചേര്‍ന്ന് നിന്നുകൊണ്ടവള്‍ മന്ത്രിച്ചു
"സഖാവെ "
ഇറുക്കെ  അടച്ചിരുന്ന വലതു കൈ വിടര്‍ന്നപ്പോള്‍ ,
മൂന്നു നാരങ്ങാ മിട്ടായികള്‍  ,
വിയര്‍പ്പില്‍ അലിഞ്ഞവ,
ഇളം ചൂടുള്ളവ .
"ചുവപ്പ് ,ഓറഞ്ച് ,മഞ്ഞ  "
വെളുക്കെ ചിരിച്ചുകൊണ്ടു അവള്‍  പറഞ്ഞു
"സഖാവിന്‌"
( മാസ്മരികതയുള്ള   പുതുവാക്ക് )
മിട്ടയികള്‍ നുണഞ്ഞിട്ടു
ഞങ്ങള്‍ ഒരു ജാഥയില്‍ ചേര്‍ന്നലിഞ്ഞു .
രക്തവര്‍ണകോടികള്‍  
സമുദ്രമായി മാറിയ ജാഥ.
പൊട്ടിച്ചെറിയേണ്ട  ചങ്ങലകളെക്കുറിച്ചും
പഞ്ഞക്കാരന്  കഞ്ഞി വിളമ്പുന്നതിനെക്കുരിച്ചും,
മറ്റുള്ളവര്  വിളിച്ചു കൂകുന്നത്
"ഇന്കുലാബ്  സിന്ദാബാദി"നോപ്പം
ഞങ്ങളും വിളിച്ചു കൂകി !
ജാഥ പിരിഞ്ഞു പോകനോരുങ്ങെ
അവള്‍ വീണ്ടും  കാതില്‍ മന്ത്രിച്ചു
"സഖാവെ നാളെ "
സഖാവ്‌ എത്റ മനോഹര പദം!
 ............2 ................
മുതിര്‍ന്ന ക്ളാസ്സില്‍...
ബഞ്ചുകള്‍ തച്ചുടയ്ക്കുമ്പോള്‍
ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുമ്പോള്‍ ,
രക്ത സാക്ഷിയുടെ പേര് അലറിവിളിച്ചു
പോലീസു മര്‍ദ്ദനം  ഏറ്റു വാങ്ങുമ്പോള്‍
"സഖാവിന്‌ "അര്‍ഥാന്തരങ്ങള്‍ ഉണ്ടായി .
എങ്കിലും
പകച്ച കണ്ണുകളോടെ ,
മിഴിച്ചു നോക്കാറുള്ള
നാരങ്ങാമിട്ടായിക്കാരിയുടെ
മുഖം കാണുമ്പോള്‍
"സഖാവി"ന് വീണ്ടും  മാധുര്യം .
..................3 .............‌.....
സമര ചരിത്രങ്ങളും മനിഫെസ്ടോയും
പഠിച്ചു തുടങ്ങിയപ്പോള്‍
പഠനം മുഴുമിച്ചിരുന്നു .
സ്റ്റഡി ക്ളാസുകളിലെ
വ്യ്കാരികതക്ക്
തീവ്രത കൂട്ടിയത്
തൊഴിലില്ലതവന്റെ ദ്യ്ന്യതയും ,മുറിവുകളും !
ഇടവേളകളില്‍ പങ്കുവെച്ചിരുന്ന
ചായയും ബീഡിയും
സഖാവെന്ന വാക്കിനു കടുപ്പ മേറ്റി .
നവവധുവിന്റെ   വേഷം കെട്ടി
നാരങ്ങാമിട്ടയിക്കാരി പടിയിറങ്ങുന്നത്
സമരപന്തലിനുന്‍ കാഴ്ചയായി !
...........4 ...............
വിശപ്പിനേക്കാള്‍ വലിയൊരു തത്വശാത്രമുണ്ടോ?
പുതിയ ആശയം സമ്മാനിച്ചത്‌ ,
സര്‍ക്കാര്‍ ആപ്പിസിലെ ഗുമസ്തപപണി !
ഇവിടെ ,
അഴിമതിയും ,യുണിയനും
ഇണപിരിയാ സര്‍പ്പങ്ങള്‍ !
ഗൂഡസൂത്രങ്ങള്‍  ചമക്കുംപോഴും
 തന്ത്രങ്ങള്‍ മേനയുന്പോഴും
ചതിക്കുഴി ഒരുക്കുമ്പോഴും
എന്റെ ശത്രു ഞാന്‍ തന്നെ!
മദ്യപാന സദസ്സുകളുടെ
ഒടുങ്ങാ കൂത്തില്‍ ,
വീര്‍ത്ത എന്റെ വയറും
ചീര്‍ത്ത കവിളും 
കപട രാഷ്ട്രീയത്തിന്റെ
മുഖമുദ്രയായി .
വഴിയില്‍ എന്നോ  വന്നുചേര്‍ന്ന
ഭാര്യക്കും മക്കള്‍ക്കും
സ്വത്തു ചേര്‍ക്കും കാലത്ത്
സഖാവ് എനനപദം തന്നെ അന്യമായി !
.................5 .................
ഇത് ,
ഇലകൊഴിയും കാലമെന്ന്
ഞാന്‍ അറിയുന്നു ..
എന്റെ പാര്‍ട്ടി
ഇന്ന് ഭൂതാവിഷ്ടമായ
ഒരു കോട്ടയാണ് .
ഞങ്ങള്‍ ദുഷിപ്പിച്ചു
പൊള്ളയാക്കിയ കോട്ട !
എങ്കിലും ,
സഖാവ് എനന വാക്ക് കേള്‍ക്കുമ്പോള്‍ ,
ഓര്‍മകളില്‍ ഒരു നാരങ്ങാ മിട്ടയിയുടെ മാധുര്യം ...
നീറ്റലോടെ!