കാലത്തിന്റെ ഒരു കണികയെ
ആരോ സാക്ഷ്യപ്പെടുതുകയാണ്....
മഴ പയ്തോഴിഞ്ഞിട്ടും,
വായുവില്‍ തങ്ങിനില്‍ക്കുന്ന
ഒറ്റ നീര്‍ തുള്ളി പോലെ,
അവയെ കാണുന്ന
ഓരോ വേളയിലും
രേഖാ ചിത്രമായി ,
ഓര്‍മക്കുറിപ്പായി
ഓര്‍മക്കുറിപ്പായി
നെഞ്ചില്‍ വിങ്ങി നില്‍ക്കും...
പഴകി മഞ്ഞളിച്ച
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയില്‍ ,
വട്ടക്കസേരയില്‍ നിന്നും
എണീക്കാന്‍ ഒരുങ്ങുന്ന
കുട്ടിമുഖത്ത് ,
പുതുലോകം കാണുന്ന കൌതുകം !
സ്റ്റുഡിയോയിലെ
നീലവിരിക്ക് മുന്നില്‍
കൈകെട്ടി നില്‍കുന്ന
പെണ്‍കുട്ടിയുടെ ,
കണ്മഷിവാരിതേച്ച കണ്ണുകളില്‍
ഇപ്പോഴും പ്രണയം അടയിരികുന്നുണ്ട് !
ഗിരി ശിഖരങ്ങളെ
മഞ്ഞുരുമ്മുന്ന സ്ഥലത്ത് ,
കൂട്ടുകാരെ കെട്ടിപിടിച്ചു നില്‍കുന്ന
ഓട്ടോ ഫോക്കസ് ചിത്രത്തില്‍
ഓട്ടോ ഫോക്കസ് ചിത്രത്തില്‍
ഒരു ക്യാമ്പസ് വസന്തം മണക്കുന്നു!
മഞ്ഞപട്ടുസാരി അണിഞ്ഞു ,
ആവശ്യത്തില്‍ കവിഞ്ഞു മേക്കപ്പ് ഇട്ടു ,
പുതു മണവാളന്റെ
കൈകള്‍ പിടിച്ചു നില്‍ക്കുന്ന ഫോട്ടോയില്‍ ,
ഭയത്തോടൊപ്പം നിറയുന്നത് ,
നഷ്ടപ്പെടാനിരിക്കുന്ന
ഇളവെയില്‍ കാലങ്ങളുടെയും ,
ഒരു പുഴയുടെയും,
വിഷാദം !
വിഷാദം !
നീലച്ചായം തേച്ച,
ഫ്ലാറ്റിന്റെ പടികള്‍
ഇറങ്ങിവരുന്ന ,
കറുത്ത കണ്‍തടങ്ങള്‍ ഉള്ള
നഗര ജീവിയുടെ,
ഡിജിറ്റല്‍ ഫോട്ടോയില്‍
ഒറ്റപെടലിന്റെ ശൂന്യത !
....................
ചില മുറിവുകളെ ഉണങ്ങാതെ
സൂക്ഷിക്കുമെങ്കിലും,
ചില മരണങ്ങളെ
തുടര്‍ന്ന് ജീവിപ്പിച്ചു കൊണ്ടെയിരിക്കുമെങ്കിലും ........
ഒരു ഫോട്ടോ എടുക്കുമ്പോള്‍
കാലത്തിന്റെ ഒരു കണികയെ
ആരോ സാക്ഷ്യപ്പെടുത്തുകയാണ്....!