'ഴ' അവള്‍ക്കു വഴങ്ങില്ലെന്നു
കണ്ടെത്തിയത് രാഘവന്‍ മാഷ് !
'പഴ'മെന്നു മാഷ് ,
'പസ' മെന്നവള്‍.
ഒന്നാം ക്ളാസിലെ
അറുപതു കുട്ടിച്ചിരി.
ഒപ്പം മാഷിന്റെ
കൂകിച്ചിരി! .
നിറമിഴിയോടെ അവള്‍
പറഞ്ഞു 'ഴ'.
നാവു ചതിച്ചു ,
ആയിരം വട്ടം 'സ '.
വീട്ടില്‍ എത്തിയപ്പോള്‍
അമ്മേം അച്ഛനും ,
തലതല്ലിച്ചിരി!
പിന്നീടവള്
'ഴ' ഒഴിവാക്കി!
എങ്കിലും,
'വസിയും' ,'പുസുവും '
'മസയും',
'ചങ്ങംപുസയും '
അവളെ കുഴയ്ക്കാന്‍ വന്നു !
'ഴ' ശല്യം അധികരിച്ചപ്പോള്‍
അവള്‍ പഠിപ്പുനിര്‍ത്തി ,
പത്തില് .
സുന്ദരിയായത് കൊണ്ട്
അവളെ കെട്ടാന്‍
ആളുകള്‍
വരിനിന്നു .
സുന്ദരമായി ചിരിച്ച
ഒരാളെ അവള്‍
വരിക്കാനുറച്ചു ...
ആദ്യ രാത്ര്രിയില്‍
തൂവെള്ള കിടക്കയില്‍
ഒരു നീളന്‍
പഴുതാര !
അവള്‍ വിളിച്ചുകൂകി
'പസുതാര '...
അവളുടെ കെട്ടിയോന്‍
ചിരിച്ചു മണ്ണുകപ്പി .
വെണ്ണക്കല്‍ ദേഹത്ത്
നീല വിഷം പടര്‍ന്നിട്ടും ,
കാഴ്ച മങ്ങി വീണപ്പഴും
ചിരിയോ ചിരി ....
ഉണര്‍ന്നപ്പോള്‍ ഉള്ളില്‍
ശപധമെടുത്തു .
ഇനി ' ഴ' ഇല്ല .....
പക്ഷെ ,
' ഴ' യില്‍ നിന്നവള്‍ക്ക്
മോചനമില്ല !
പഴമനസ്സുകാരി ,
പഴം വിഴുങ്ങി ,
കുഴപ്പം പിടിച്ചവള്‍ ,
വഴിപിഴച്ചവള്‍ ,
അഴകൊഴാഞ്ചി ,
കഴുവേറിച്ചി.....
ഇന്ന്,
'ഴ' യുടെ പെരുമഴയില്‍
അവളുടെ ശബ്ദംതന്നെ
ഇല്ലാതാകുന്നു !
good thinking ...
ReplyDeleteവിശേഷമാണ് തിരുശേഷിപ്പ്,
ReplyDeleteസ്ത്രീയായ് തന്നെ ജീവിപ്പവളിന്നും....
http://athiraani.blogspot.com/2008/01/blog-post.html#
ReplyDeleteഴ ഴ ഴ
ReplyDeleteവഴക്കങ്ങൾക്ക്
വഴങ്ങാത്തോളായി
അവൾക്ക് എന്നും കഴി(സി)യാം.
Entanglements
ReplyDelete"zha" alppam prasnamanalle ....enikkum "zha" va'zha'ngilla :)
ReplyDeletevery good. keep it up
ReplyDeleteclicked 'like'.
ReplyDelete