Tuesday, July 20, 2010

കവയിത്രി

എന്റെ  നാട്ടിലുണ്ടൊരു  കവയിത്രി ! .
മറ്റുള്ളവര്‍ ,
തീ പാറുന്നതും ,അരിവാള്‍ മൂര്‍ച്ചയുള്ളതുമായ
കവിതകള്‍  എഴുതിയിരുന്ന  നാളുകളില്‍ ,
പൂവിതളിന്റെ മാര്‍ദവവും ,തെന്നലിന്റെ നിശ്വാസവും
വാക്കുകളാക്കി കവിതയെഴുതിയവള്‍.

സസ്യജാല്ങ്ങളും  ,ആവാസവ്യവസ്ഥയും
അണിനിരന്നോരാ കവിതകളില്‍ ,
ഹരിതകഗന്ധവും  വനശീതളതയും
അനുഭവിക്കാം!
അതിമൂകമായ  വന്യതയും,ശ്വാസതാളങ്ങളും
സസ്യാത്മാവുകളുടെ സ്വാത്വികതയും കണ്ട്
വിസ്മയിക്കാം !

വെറുതെ ആസ്വദിക്കാനുള്ളതല്ലേ കവിത!
ഞങ്ങള്‍ ,കവിത വായിച്ചാനന്ദിച്ചൂ ,
ഒപ്പം ,കാടുകള്‍ വെട്ടിനിരത്തി ...

സസ്യവര്‍ഗങ്ങളുടെ പ്രാണവേദനകണ്ട്
വേവലാതിപൂണ്ടും ,
വരാനിക്കുന്ന ദുരന്തങ്ങളില്‍
മനംനോന്തും,
കവയിത്രി വിലപിച്ചു .

കടില്ലെങ്കില്‍ മഴ്യില്ലെന്നു പറഞ്ഞപ്പോള്‍ ,
കടലില്‍ പെയ്വത്  മഴയല്ലേന്നു മറുത്തു .
അഹങ്കാരചുവടുവച്ചു
കാടായകാടെല്ലാം  ഞങ്ങള്‍ വെട്ടിനിരത്തി....

പള്ളിക്കുടങ്ങളേക്കാള്‍ നാലിരട്ടി ദേവാലയങ്ങള്‍
പണിയുകയും  ,
സായിപ്പു വര്‍ജിച്ച   മാരകരാസവസ്തുക്കളാല്‍
വിളവുകൂട്ടുകയും ,
ആഗോളവത്കരണം, ലോകച്ചന്ത 
എന്നൊക്കെ വിളിച്ചുകൂകി ,
സര്‍വതും വിറ്റഴിക്കുകയും,
ചെയ്യുന്ന നാട്ടില്‍
പ്രകൃതിക്കും,ജീവരാശിക്കും എന്തുവില ?
  
കേഴുന്ന കവയിത്രിയെ ഞങ്ങള്‍
കണ്ടെന്നു നടിച്ചില്ല..
നിഷ്കാസിതയാക്കുക   എന്നതിനേക്കാള്‍
കടുപ്പമുള്ളതത്രേ അവഗണിക്കുക   എന്നത് !
തന്റെ മലര്‍വനികയിലേക്ക് മണ്ടങ്ങിയ  
കവയിത്രി ,
പ്രിയസസ്യങ്ങളോട് സങ്കടങ്ങള്‍ പറഞ്ഞു
കാലം കഴിക്കുന്നു .
പവിഴമല്ലിയും, കാട്ടുചെമ്പകവുമൊക്കെ 
അവര്‍ക്ക് സ്വന്തനമേകാറുണ്ട് .

ഞങ്ങള്‍ വരുംതലമുറയ്ക്ക് 
ഒരുക്കുന്നവ ..
വരണ്ട നിലങ്ങളും  ,പ്രാണവായുവറ്റ
ദിനങ്ങളും ..
കാത്തിരിക്കുക !













      

6 comments:

  1. നിഷ്കാസിതയാക്കുക എന്നതിനേക്കാള്‍
    കഠിനമത്രേ അവഗണന എന്നത്

    പ്രിയ കവിയിത്രിയെ പോലെ ഞാനും സസ്യങ്ങളോടും എല്ലാത്തരം മ്രഗങ്ങളോടും(ഇരുകാലികൾ ഉൾപ്പെടെ) കൊച്ചുവർത്തമാനം പറഞ്ഞും….
    അങ്ങനെ …അങ്ങനെ….

    ReplyDelete
  2. ee kaathirippu athikkam neelilla.....

    ReplyDelete
  3. spark there...good
    maram oru varam prog started hah

    ReplyDelete
  4. വെറുതെ ആസ്വദിക്കാനുള്ളതല്ലേ കവിത!
    ഞങ്ങള്‍ ,കവിത വായിച്ചാനന്ദിച്ചൂ.

    ReplyDelete
  5. ഞങ്ങള്‍ വരുംതലമുറയ്ക്ക്
    ഒരുക്കുന്നവ ..

    പ്രിയ കവീ,ഞങ്ങളത് നേരത്തേകാലത്തേ ഒരുക്കിയിട്ടുണ്ട്!!
    എല്ലാം ഭദ്രം..ആര്‍ക്കുമൊരു ഛേദവും വരില്ല,കട്ടായം!
    വരും തലമുറയെതന്നെ ഇല്ലാതാക്കാനുള്ള തീവ്രശ്രമത്തിലാ....

    ReplyDelete
  6. കവയിത്രി എത്ര വിലപിച്ചാലും ഇല്ലെങ്കിലും
    ഉള്ള നേരമൊന്നും കളയാതെ വരും തലമുറക്കൊന്നും
    ബാക്കിവെക്കാതെയെല്ലാം തുടച്ചുനീക്കുന്ന
    ശ്രമത്തില്‍ ആനന്ദിക്കും തലമുറയ്ക്ക് ഭാഗമാകാന്‍
    കഴിഞ്ഞതില്‍ ഒട്ടും സന്തോഷമില്ല... എല്ലാം വിധി പോലെ വരട്ടെ....

    for http://kavayathri.wordpress.com

    Vidya

    ReplyDelete