Friday, July 2, 2010

പ്രതീക്ഷ

അര്‍ദ്ധഗോളത്തിന്റെ     അപ്പുറത്തെങ്ങോ 
യുദ്ധഭൂമിയില്‍ ,      പിഞ്ചു കുഞ്ഞിന്റെ
കബന്ധം മടിയിലേന്തിയ
അമ്മയുടെ മുറവിളി ....
സ്കൂള്‍ തുറപ്പിന്റെ അന്ന് ,
പുത്തന്‍ സ്ലേറ്റും പുസ്തകങ്ങളും ,
വാങ്ങി കാട്ടിലെറിഞ്ഞിട്ട്‌    ...
നാലുവയസുകാരിയെ
പിച്ചിചീന്തിതിന്ന മൃഗത്തിന്റെ
ചുണ്ടിലെ  ഗൂഡസ്മിതം....
വീണ്ടും   ഇന്ദ്രപ്രറ്സ്ഥത്തില്‍
വഞ്ചനക്കിരയായി  ആത്മഹത്യചെയ്ത
യുവസുന്ദരി ...

നീളുന്ന  പാതിരാവാര്‍ത്തകളില്‍
വേവലാതിപൂണ്ട്,
നിദ്രപുല്കാത്ത ഒരു രാത്രി കൂടി ...

വെളുപ്പാന്‍ കാലത്തിന്റെ
അവസാന യാമത്തിലെങ്ങോ  തഴുകിയ
ഉറക്കത്തിനു  ഭംഗം വരുത്തിയത് ,
 കാളിംഗ് ബെല്‍ ..

ഭയത്തോടെ,പരിഭ്രമതോടെ
വാതില്‍  തുറക്കെ ....
ചിരിച്ച മുഖത്തോടെ  ഒരു പെണ്‍കുട്ടി ..
അവളുടെ കയ്യില്‍ പാല്‍കുപ്പി  ...
മുറ്റത്ത്‌, അവള്‍ ഉന്തി കൊണ്ടുവന്ന
മൂന്നു ചക്ര വാഹനത്തില്‍
ഇരു കാലുകളും ഇല്ലാത്ത
അവളുടെ  അച്ഛന്‍....
അവളുടെ വിടര്‍ന്ന കണ്ണുകള്‍ ...
അവളുടെ പാല്‍ പുഞ്ചിരിയിലെ ആത്മവിശ്വാസം  ...


ദൂരെ സൂര്യന്റെ ആദ്യ നാളം...

മറ്റൊരു പുതു ദിനം പിറക്കുമ്പോള്‍ ...
പ്രതീക്ഷയോടെ  !!!!

4 comments:

  1. ദുരന്ത വാർത്തകൾ പേ പിടിച്ച് പായുമ്പോൾ ഇത്തരം കവിതകൾ ജനിക്കുന്നു; കഥകളും.
    എങ്കിലും,
    മറ്റൊരു പുതു ദിനം പിറക്കുമ്പോള്‍ ...
    പ്രതീക്ഷയോടെ !!!!

    ReplyDelete
  2. എങ്ങും ഭീതിനിറക്കുന്ന ദുരന്തങ്ങളുടെ വാര്‍ത്തകള്‍ തന്നെ,
    എങ്കിലും എവിടെയോ ഒരു ശുഭ പ്രതീക്ഷ ബാക്കി നില്‍ ക്കുന്നു,
    രചന ഇഷ്ടമായി എല്ലാ ആശംസകളും ....

    ReplyDelete
  3. പ്രതീക്ഷിക്കുകതന്നെ..!!നല്ല രചന..!!

    ReplyDelete