വ്യാകുലവും ഏകാന്തവുമായ ഈ ഹേമന്ദ മഴയില്‍
ഒരിക്കല്‍ ,
നമ്മള്‍ പങ്കുവച്ചിരുന്ന കുടചൂടി,
അന്ന് സഞ്ചരിച്ചിരുന്ന പാതയിലൂടെ
ഞാന്‍ നടക്കുന്നു .
മലമടക്കുകളെ മഞ്ഞിന്‍ശകലങ്ങള്‍
ഭൂതാവേശത്തോടെ പൊതിയുംപോള്‍ ,
വിറപൂണ്ടു നില്‍ക്കുന്ന
നരച്ച യൂകാലിപ്ടസ് കാടുകളും ,
മഴക്കോട്ട് ചൂടിയ മുഖമില്ലാകുരുന്നുകള്‍
കളിക്കുന്ന പള്ളിക്കൂടവും ,
മഞ്ഞതലപ്പാവുള്ള ഈറക്കാടുകളും താണ്ടി ,
ഞാന്‍ നടക്കുന്നു .
ദൂരെ ,
നാം ചൂട്കാപ്പി നുണഞ്ഞിരുന്ന,
തടികൊണ്ടുതീര്‍ത്തതും ചില്ല്ജാലകമുള്ളതുമായ 'കഫെ ',
അനാഥമായി ചിതലരിച്ചു നില്‍ക്കുന്നു .
അതിനുമപ്പുറം ,
ജലാശയം...
പായല്‍പച്ചയില്‍ ചലനമറ്റ്.
വര്‍ഷങ്ങള്‍ക്കു ശേഷം സ്പര്‍ശനസുഖമറിയുന്ന ,
വൃദ്ധമനസ്സോടെ ജലകരങ്ങള്‍
എന്റെ പാവാടതുമ്പിനെ നനയിക്കുമ്പോള്‍ .....
ശീതകാറ്റില്‍ എങ്ങോ, നിന്റെ പാട്ട്
മര്‍മരമായി നിറയുമ്പോള്‍ .....
എന്റെ സിരകളെ,ഓര്‍മ്മകള്‍
വരിഞ്ഞു മുറുക്കുമ്പോള്‍ ......
ഞാനറിയുന്നു ....
ഹേമന്ദ മഴ വ്യാകുലവും ഏകാന്തവുമെന്ന് !.
അതോടൊ ചിലപ്പോ എകാന്തമാവും
ReplyDeleteyaadrischikamayi njan ee varikal vaayikkubol ivide mazha thudangi.......mazha vellathinte irambalum janaliloode arichethiya mazhathulli sparsathinte kulirum...ee varikalum....oru yaathrayude anubavam ennillum choriyyunund....
ReplyDeletethanks a lot.ozhakkan(enthu peranenteeswara) ...
ReplyDeletegovrosh(chetta)......
varikal.. yathrayude anubhavm pakarnnu ennariyumbol
santhosham...