Friday, May 28, 2010

ഓര്‍മ്മയില്‍ മഴ!

പതിനെട്ടാം നിലയിലെ   എന്റെ ,
വരണ്ട  മുറിയുടെ  ജന്നല്‍ പാളികളെ
നനയിക്കുന്ന  നനുത്ത  മഴ !
ദൂരെ  , ചൂട് കൊണ്ട്  വീര്‍പ്പുമുട്ടി നില്‍ക്കുന്ന  നഗരം ,
ഒരു    പ്രാകൃത ജീവിയുടെ    നിശ്വാസം       പോലെ ,
നീരാവി  ഉതിര്‍ക്കുന്നു .......

പെട്ടെന്നു ഉണ്ടായ  ഗതാഗത കുരുക്കില്‍  നിന്നും ഉയര്‍ന്ന ,
ശബ്ദ മാനങ്ങളുടെ  വ്യതിയാനത്തില്‍ ,
ആലോസരപ്പെടുന്ന  ജനതതി ....
മഴ മറ്റൊരനുഭവം !

ഓര്മകളില്‍  ഒടുങ്ങാ മഴ !
ഇടവഴിയും , വയല്നിരയും ,
മുളംകൂട്ടവും  , നദിയും കടന്നു ,
നീളന്‍    മഴ!
മഴ തീര്‍ന്നപ്പോള്‍    മരം പെയ്തു .....
പള്ളിക്കൂട    മേല്‍ കൂരയിലെ
തുമ്പിക്കൈ ജലധാര ....
 നനഞ്ഞു,  നനഞ്ഞു, നനഞ്ഞു,
ഞാനും  നീയും !

പിന്നെ   തീപ്പനി ....
പനിചൂടിന്റെ  കൈപ്പില്‍  മുഴുകി
ഉറങ്ങുമ്പോള്‍ ,
സ്വപ്നങ്ങളില്‍     പ്രേത രൂപങ്ങളുടെ
മഴ നൃത്തം !

ഞെട്ടി ഉണര്‍ന്നാല്‍  ,
ജാലകത്തിനരികില്‍   ,
ചേമ്പില കുടചൂടി   നീ !

നിന്റെ  ചുംബന  മഴകള്‍ ...
വേനല്‍ അറുതിയിലെ    ചാറല്‍മഴ പോലെ ....

കൊഴിഞ്ഞ   വര്‍ഷങ്ങള്‍  എത്റ?
ഇന്ന് ,
ഈ നഗരത്തിനു  അടിമപെട്ട്   ,
പതിനെട്ടാം  നിലയിലെ
വരണ്ട  എന്റെ  മുറിയില്‍

കാത്തിരിക്കുന്നു ....
ഒരു നിറമഴയ്ക്കായി !
    

Thursday, May 27, 2010

പൂച്ചയും ,കടലും

അവള്‍ ഒരു കറുമ്പി  പൂച്ച .              
അവന്‍  കടല്‍.
ഒരുനാള്‍ പൂച്ചക്ക് കടലിനോടു പ്രേമം ...
തിരിച്ചു കടലിനും..
കൊഞ്ചി കുറുകി ,പമ്മി പതുംമി ,
അവള്‍ അവനെ പ്രേമിച്ചു..
വെണ്ണിലാവു ഭൂമി നനക്കുന്ന രാത്രികളില്‍
പച്ചകംബളം ചൂടി
 
മിണ്ടാതെ കിടന്നു കടല്‍ ...
അപ്പോള്‍ പച്ച(പൂച്ച) കണ്ണുകള്‍ കൊണ്ട്
അലിവോടെ കടലിനെ നോക്കി  പൂച്ച...
വേലി ഏറ്റത്തിലും ,വേലി ഇറക്കത്തിലും ..
രൌദ്രഭാവം പൂണ്ടു കടല്‍..
അപ്പോള്‍ പേടിച്ചു വിറച്ചു പൂച്ച..

പേടിക്കുമ്പോള്‍ താനെ പുറത്തുവരുന്ന
കൂറ്ത്ത  കൈനഘങ്ങല്ടുടെ വികാരം പോലും അവള്‍ അടക്കി ..
 ഒരിക്കല്‍
അന്തിസൂര്യന്‍ മഞ്ഞ വെയില്‍ തേച്ചു പിടിപ്പിച്ച
ഒരു സന്ധ്യയില്‍ ..
തന്റെ വര്‍ണകാഴ്ചകള്‍  കടല്‍ പാടി
സ്വരണമീനുകളും   ,മുത്ത്‌ ചിപ്പികളും ,കപ്പല്‍ കൂട്ടങ്ങളും,
മഴപക്ഷിയെയും ഒക്കെ തന്റെ പാട്ടിനു വരികളാക്കി  ...
ആ പാട്ടില്‍ മയങ്ങി ,കറുമ്പി പൂച്ച ഇന്ന്
കടലിലേക്ക്‌ യാത്രയാകുകയാണ് .
നാളെമുതല്‍ അവള്‍ ഈ തീരതുണ്ടാകില്ല...
എല്ലാ വാക്കുകള്‍ക്കും ഒരു വിരാമ ചിഹ്നം ഉണ്ടാകുമല്ലോ ..
എല്ലാ സ്വപ്നങ്ങള്ക്കും..

Tuesday, May 25, 2010

മനസ്സ്

പുതുവര്‍ഷത്തില്‍  പുത്തന്‍ ഡയറി
പിറന്നാളിന് രാത്രയില്‍ ഫോണ്‍ കാള്‍
ഓണത്തിന് ആശംസ കാര്‍ഡ്‌

എന്റെ സുദിനങ്ങളില്‍ , എന്നെ സന്തോഷിപ്പിക്കാനായി
 നീ തന്ന  പാരിതോഷികങ്ങള്‍  എത്ര,എത്ര  .....

എന്റെ മനസ്സറിയുന്ന ഒരേ ഒരാള്‍
നീ മാത്രമാണെന്ന് ഞാന്‍ വിശ്വസിച്ചു,
ഇന്നലെ  , പൂന്തോട്ടത്തില്‍ പാറി നടന്നിരുന്ന
ചിത്രശലഭത്തിന്റെ  ചിറകു മുറിച്ചിട്ട്
മനോഹരമെന്നു പറയുന്നത് വരെ....

ചിത്രശലഭത്തിന്റെ മനസരിയാത്ത നീ ..
എന്റെ മനസ്സ്  എങ്ങനെ അറിയാന്‍? ..

Monday, May 10, 2010

ജന്മസാഫല്യം !

കണ്ണാ ഞാനൊരു മയില്പീലി തണ്ട് ,
നിന്റെ ചുരുല്മുടിക്ക് അഴക് !
കണ്ണാ ഞാനൊരു കസവ് തുണ്ട് ,
നിന്റെ മഞ്ഞള്പട്ടാടക്ക് അലങ്കാരം !
കണ്ണാ ഞാനൊരു ഈരക്കുഴല് ,
നിന്റെ പാട്ടിനു കൂട്ട് !

എന്റെ ഭഗവാനെ ,
ഇതൊക്കെ വെറും മോഹങ്ങള് !
ഞാനൊരു പാവം പെണ്ണ് ,
ഉരുളകിഴങ്ങിന്റെയും ,ഉള്ളിയുടെയും, കാബെജിന്റെയും
മണം പേരുന്നവല് ,
എന്നമയമില്ലാത്ത ചപ്രതമുടിയുല്ലവല്,
ചപല മനസുകാരി...
അങ്ങയുടെ പാദാരവിണ്ട സ്പര്ശമോന്നു മതി ,
ഈ ജന്മം സഭലമാകാന് !

ഈ രാവ്...

ഇന്ന്, നിലകണ്ണാടിയില്‍   കണ്ട രൂപം പരിചിതമാണ്,
ഏതോ കഥപറയാന്‍  വെമ്പുന്ന കണ്ണുകള്‍  അതിനുണ്ട് ,
വരാനിരിക്കുന്ന , ഏകാന്തതയുടെയും  ഒറ്റപ്പെടലിന്റെയും കഥ.
എനിക്കറിയാം, ആ ഹൃദയം നുറുങ്ങിയിര്ക്കുകയാണ് ,
കാരണം, നീ അവളെ ഉപേക്ഷിച്ചു  പോയത് !
എനിക്കവുമായിരുന്നെങ്കില്‍  ,
അവളോട് 'പേടിക്കല്ലേ ' എന്ന് പറയാമായിരുന്നു....
പക്ഷെ, അതിനു കഴിയില്ലല്ലോ !
ഒന്നറിയാം,
ഈ രാവ് കരഞ്ഞു തീര്‍ക്കാനുള്ളതാണ്  !

എന്നിട്ട് പറഞ്ഞു !

അവര് മരങ്ങളുടെ തലപ്പുകള്‍  മുറിച്ചു ,
എന്നട്ട് പറഞ്ഞു .....വളരു .
അവര് മരങ്ങളുടെ വേരുകള്‍  മുറിച്ചു ,
എന്നട്ട് പറഞ്ഞു .....വളരു .
ഇപ്പോള്‍  നോക്ക്  ......വളരുകയല്ലേ !