പുതുവര്‍ഷത്തില്‍ പുത്തന്‍ ഡയറി
പിറന്നാളിന് രാത്രയില്‍ ഫോണ്‍ കാള്‍
ഓണത്തിന് ആശംസ കാര്‍ഡ്
എന്റെ സുദിനങ്ങളില്‍ , എന്നെ സന്തോഷിപ്പിക്കാനായി
നീ തന്ന പാരിതോഷികങ്ങള്‍ എത്ര,എത്ര .....
എന്റെ മനസ്സറിയുന്ന ഒരേ ഒരാള്‍
നീ മാത്രമാണെന്ന് ഞാന്‍ വിശ്വസിച്ചു,
ഇന്നലെ , പൂന്തോട്ടത്തില്‍ പാറി നടന്നിരുന്ന
ചിത്രശലഭത്തിന്റെ ചിറകു മുറിച്ചിട്ട്
മനോഹരമെന്നു പറയുന്നത് വരെ....
ചിത്രശലഭത്തിന്റെ മനസരിയാത്ത നീ ..
എന്റെ മനസ്സ് എങ്ങനെ അറിയാന്‍? ..
No comments:
Post a Comment