പതിനെട്ടാം നിലയിലെ എന്റെ ,
വരണ്ട മുറിയുടെ ജന്നല്‍ പാളികളെ
നനയിക്കുന്ന നനുത്ത മഴ !
ദൂരെ , ചൂട് കൊണ്ട് വീര്‍പ്പുമുട്ടി നില്‍ക്കുന്ന നഗരം ,
ഒരു പ്രാകൃത ജീവിയുടെ നിശ്വാസം പോലെ ,
നീരാവി ഉതിര്‍ക്കുന്നു .......
പെട്ടെന്നു ഉണ്ടായ ഗതാഗത കുരുക്കില്‍ നിന്നും ഉയര്‍ന്ന ,
ശബ്ദ മാനങ്ങളുടെ വ്യതിയാനത്തില്‍ ,
ആലോസരപ്പെടുന്ന ജനതതി ....
മഴ മറ്റൊരനുഭവം !
ഓര്മകളില്‍ ഒടുങ്ങാ മഴ !
ഇടവഴിയും , വയല്നിരയും ,
മുളംകൂട്ടവും , നദിയും കടന്നു ,
നീളന്‍ മഴ!
മഴ തീര്‍ന്നപ്പോള്‍ മരം പെയ്തു .....
പള്ളിക്കൂട മേല്‍ കൂരയിലെ
തുമ്പിക്കൈ ജലധാര ....
നനഞ്ഞു, നനഞ്ഞു, നനഞ്ഞു,
ഞാനും നീയും !
പിന്നെ തീപ്പനി ....
പനിചൂടിന്റെ കൈപ്പില്‍ മുഴുകി
ഉറങ്ങുമ്പോള്‍ ,
സ്വപ്നങ്ങളില്‍ പ്രേത രൂപങ്ങളുടെ
മഴ നൃത്തം !
ഞെട്ടി ഉണര്‍ന്നാല്‍ ,
ജാലകത്തിനരികില്‍ ,
ചേമ്പില കുടചൂടി നീ !
നിന്റെ ചുംബന മഴകള്‍ ...
വേനല്‍ അറുതിയിലെ ചാറല്‍മഴ പോലെ ....
കൊഴിഞ്ഞ വര്‍ഷങ്ങള്‍ എത്റ?
ഇന്ന് ,
ഈ നഗരത്തിനു അടിമപെട്ട് ,
പതിനെട്ടാം നിലയിലെ
വരണ്ട എന്റെ മുറിയില്‍
കാത്തിരിക്കുന്നു ....
ഒരു നിറമഴയ്ക്കായി !
വൈകി വന്ന വിരുന്നുകാരന്‍...എന്തെ ഞാന്‍ വൈകിയത്...!?
ReplyDeleteഅമ്മ പണ്ട് പറയാറുണ്ട് നാം കാത്തിരിക്കുമ്പോള്‍ മഴ പെയ്യില്ല.. അല്പം കൊപ്ര എടുത്തു വെയിലത്ത് ഇട്ടു നോക്ക് അപ്പം വരും മഴ...മഴയ്ക്ക് എല്ലാം മൂടാന്‍ ഉള്ള ശേഷിയുണ്ട്.. നല്ലൊരു മഴ കിട്ടിയാല്‍ നമ്മുടെ സങ്കടങ്ങളും അതിനൊപ്പം ഒലിച്ചു പോകും
ReplyDelete