Thursday, May 27, 2010

പൂച്ചയും ,കടലും

അവള്‍ ഒരു കറുമ്പി  പൂച്ച .              
അവന്‍  കടല്‍.
ഒരുനാള്‍ പൂച്ചക്ക് കടലിനോടു പ്രേമം ...
തിരിച്ചു കടലിനും..
കൊഞ്ചി കുറുകി ,പമ്മി പതുംമി ,
അവള്‍ അവനെ പ്രേമിച്ചു..
വെണ്ണിലാവു ഭൂമി നനക്കുന്ന രാത്രികളില്‍
പച്ചകംബളം ചൂടി
 
മിണ്ടാതെ കിടന്നു കടല്‍ ...
അപ്പോള്‍ പച്ച(പൂച്ച) കണ്ണുകള്‍ കൊണ്ട്
അലിവോടെ കടലിനെ നോക്കി  പൂച്ച...
വേലി ഏറ്റത്തിലും ,വേലി ഇറക്കത്തിലും ..
രൌദ്രഭാവം പൂണ്ടു കടല്‍..
അപ്പോള്‍ പേടിച്ചു വിറച്ചു പൂച്ച..

പേടിക്കുമ്പോള്‍ താനെ പുറത്തുവരുന്ന
കൂറ്ത്ത  കൈനഘങ്ങല്ടുടെ വികാരം പോലും അവള്‍ അടക്കി ..
 ഒരിക്കല്‍
അന്തിസൂര്യന്‍ മഞ്ഞ വെയില്‍ തേച്ചു പിടിപ്പിച്ച
ഒരു സന്ധ്യയില്‍ ..
തന്റെ വര്‍ണകാഴ്ചകള്‍  കടല്‍ പാടി
സ്വരണമീനുകളും   ,മുത്ത്‌ ചിപ്പികളും ,കപ്പല്‍ കൂട്ടങ്ങളും,
മഴപക്ഷിയെയും ഒക്കെ തന്റെ പാട്ടിനു വരികളാക്കി  ...
ആ പാട്ടില്‍ മയങ്ങി ,കറുമ്പി പൂച്ച ഇന്ന്
കടലിലേക്ക്‌ യാത്രയാകുകയാണ് .
നാളെമുതല്‍ അവള്‍ ഈ തീരതുണ്ടാകില്ല...
എല്ലാ വാക്കുകള്‍ക്കും ഒരു വിരാമ ചിഹ്നം ഉണ്ടാകുമല്ലോ ..
എല്ലാ സ്വപ്നങ്ങള്ക്കും..

1 comment:

  1. കൈലാസാണ് ഈ ബ്ലോഗിന്റെ ലിങ്ക് തന്നത്.
    എഴുതുമ്പോൾ അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുമല്ലോ.
    തുടർന്നും എഴുതുക, ആശംസകൾ. :)

    ReplyDelete