Monday, May 10, 2010

ഈ രാവ്...

ഇന്ന്, നിലകണ്ണാടിയില്‍   കണ്ട രൂപം പരിചിതമാണ്,
ഏതോ കഥപറയാന്‍  വെമ്പുന്ന കണ്ണുകള്‍  അതിനുണ്ട് ,
വരാനിരിക്കുന്ന , ഏകാന്തതയുടെയും  ഒറ്റപ്പെടലിന്റെയും കഥ.
എനിക്കറിയാം, ആ ഹൃദയം നുറുങ്ങിയിര്ക്കുകയാണ് ,
കാരണം, നീ അവളെ ഉപേക്ഷിച്ചു  പോയത് !
എനിക്കവുമായിരുന്നെങ്കില്‍  ,
അവളോട് 'പേടിക്കല്ലേ ' എന്ന് പറയാമായിരുന്നു....
പക്ഷെ, അതിനു കഴിയില്ലല്ലോ !
ഒന്നറിയാം,
ഈ രാവ് കരഞ്ഞു തീര്‍ക്കാനുള്ളതാണ്  !

3 comments:

  1. കരഞ്ഞുതീർക്കണ്ട ഒരു രാത്രിയേക്കാൾ, പ്രതീക്ഷയോടെ കാത്തിരിയ്ക്കാനുള്ള നിരവധി പകലുകളെ മുൻപിൽ കാണുക........

    ReplyDelete
  2. ആരും കരയാതിരിക്കട്ടെ .

    ReplyDelete